SEED News

മാറ്റം മനസ്സിൽനിന്ന്‌ തുടങ്ങണം -മാധവ്‌ ഗാഡ്ഗിൽ

അഴീക്കോട് ഹൈസ്കൂളിലെ സീഡ് വിദ്യാർഥികൾ പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിനെ സന്ദർശിച്ചു. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ചും പരിസ്ഥിതിരംഗത്തെ പ്രതിസന്ധികൾ സംബന്ധിച്ചുമുള്ള കാര്യങ്ങൾ നേരിട്ടുചോദിച്ചറിയാനാണ് കുട്ടികൾ ഗാഡ്ഗിലിനെ സന്ദർശിച്ചത്. 
   ജനങ്ങളാണ് തിരുത്തൽ ശക്തിയെന്നും ജനങ്ങളുടെ സമ്മർദമുണ്ടായാൽ ഏത്‌ സർക്കാരും തീരുമാനങ്ങൾ മാറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടം മാത്രമല്ല ഹിമാലയത്തിന്റെ പരിസരങ്ങളും ഭീഷണിനേരി
ടുന്നുണ്ട്. 
ഉത്തരാഖണ്ഡിലും ദുരന്തം ആവർത്തിക്കപ്പെടുന്നുണ്ട്. വ്യക്തികളുടെ മനസ്സിൽനിന്നാണ് മാറ്റം ആരംഭിക്കേണ്ടത്. നിരാശയല്ല, പ്രതീക്ഷയോടെയുള്ള മുന്നേറ്റമാണ് സമൂഹം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
   അധ്യാപകരായ എം.മധുസൂദനൻ, വി.കെ. സർജിത്ത്, സീഡ് കോ-ഓർഡിനേറ്റർ രാജേഷ് വാര്യർ എന്നിവരും പരിസ്ഥിതിപ്രവർത്തകനായ ഹരീഷ് വാസുദേവും പരിപാടിയിൽ സംബന്ധിച്ചു.

October 05
12:53 2019

Write a Comment

Related News