SEED News

വിഷരഹിത പച്ചക്കറിയൊരുക്കാൻ

വിഷരഹിതപച്ചക്കറിവിളവെടുപ്പ് ലക്ഷ്യമിട്ട് പെരിങ്ങത്തൂർ മുസ്‌ലിം എൽ . പി.സ്കൂളിൽ മാതൃഭൂമി 'സീഡ്' പദ്ധതി തുടങ്ങി. പാനൂർ നഗരസഭാ കൗൺസിലർ ഉമൈസ തിരുവമ്പാടി പച്ചക്കറിവിത്ത് വിതരണംചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിത്ത്  നൽകി.  തുടർന്ന് സീഡ് അംഗങ്ങളുടെ പരിചയപ്പെടൽ നടന്നു. സീഡ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഫായിഖ് അരീസ്  പ്രവർത്തനരൂപരേഖ അവതരിപ്പിച്ചു.
 പി.ടി.എ.പ്രസിഡന്റ് വി.പി.ഷംസീർ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ എൻ.എ.അബൂബക്കർ, കൺവീനർ നാസർ തയ്യുള്ളതിൽ,  പ്രഥമാധ്യാപകൻ പി. ബിജോയ്, സ്റ്റാഫ് സെക്രട്ടറി കെ.പി.മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. 
  

October 05
12:53 2019

Write a Comment

Related News