SEED News

ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി ഹരിതജ്യോതി സീഡ് ക്ലബ്ബ്

കരുനാഗപ്പള്ളി : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബ് ലവ് പ്ലാസ്റ്റിക് പദ്ധതിക്ക്‌ തുടക്കമിട്ടു.

സ്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുകയും അവ കഴുകി ഉണക്കി റീസൈക്ളിങ് യൂണിറ്റിന് നൽകുകയും ചെയ്യും. പ്ലാസ്റ്റിക് പുനരുപയോഗത്തിന് നൽകുകയെന്ന സന്ദേശം വിദ്യാർഥികൾക്ക് പകരുകയാണ് ലക്ഷ്യം.

നഗരസഭാ കൗൺസിലർ ശക്തികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.കെ.അഷ്‌റഫ്, എസ്.എം.സി. ചെയർമാൻ കെ.എസ്.രഞ്ജിത്ത്, വൈസ് ചെയർമാൻ ഷാനി ചൂളൂർ, പ്രഥമാധ്യാപിക ക്ലാരറ്റ്, സീഡ് ക്ലബ്ബ് പ്രസിഡന്റ് അൽഫിയ, സെക്രട്ടറി അനുരൂപ്, പ്രോഗ്രാം ലീഡർമാരായ അഞ്ജലി, ആദിത്യൻ, സീഡ് കോ-ഓർഡിനേറ്റർ സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

October 05
12:53 2019

Write a Comment

Related News