SEED News

സീഡ് പച്ചക്കറിത്തോട്ടത്തിന്‌ തുടക്കമിട്ടു

ഏഴംകുളം: ലോക പച്ചക്കറിദിനത്തിൽ സീഡിന്റെ നേതൃത്വത്തിൽ ഏഴംകുളം ഗവ.എൽ.പി. എസിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മാതൃഭൂമി സീഡ് പച്ചക്കറി തോട്ടത്തിനു തുടക്കമിട്ടു. ജൈവവളങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വിഷ രഹിത പച്ചക്കറിയാണ്‌ വിദ്യാലയത്തിൽ ഉത്പാദിപ്പിക്കുന്നത്.

ഏഴംകുളം ഗ്രാമപ്പഞ്ചായത്തംഗം എസ്.ഷീജ പച്ചക്കറി തൈ നട്ട്‌ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ വി.എൻ. സദാശിവൻ പിള്ള, സീഡ് കോ-ഓർഡിനേറ്റർ കെ. സതീഷ് കുമാർ, പി.ടി.എ.വൈസ് പ്രസിഡന്റ് ദിലീപ്, അധ്യാപകരായ അനിത എസ്. കുമാർ, അന്നമ്മ ജേക്കബ്, എം.ഡി. ശ്രീകല, ഡി.കുഞ്ഞുമോൾ, ഷീജ തങ്കച്ചൻ, ബി.കെ.അജിത്ത്, ജിജി അനൂപ്, സൂര്യ എന്നിവർ പങ്കെടുത്തു.

October 05
12:53 2019

Write a Comment

Related News