SEED News

ഇടത്തിട്ട സ്കൂളിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി

ഇടത്തിട്ട: ഗവ.എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി തുടങ്ങി. മണ്ണ് നിറച്ച 30 ഗ്രോബാഗുകളിൽ കുട്ടികൾ പയർ, ചീര, വെണ്ട, വെള്ളരി തുടങ്ങിയ വിത്ത് നട്ടു. എക്സിക്യുട്ടീവ് സോഷ്യൽ ഇനിഷ്യേറ്റീവ് എം.വിനയചന്ദ്രൻ ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് ജ്യോതി ചന്ദ്രൻ, സീഡ് കോ-ഒാർഡിനേറ്റർ ബി.സുജാത എന്നിവർ പ്രസംഗിച്ചു.

October 05
12:53 2019

Write a Comment

Related News