SEED News

പൂഴിക്കാട് സ്കൂളിൽ ഇനി കാബേജും കോളിഫ്ളവറും വിളയും

പന്തളം: മലമടക്കുകളിലെ മഞ്ഞിൽ വിരിയുന്ന കാബേജും കോളിഫ്ളവറും ഇനി പൂഴിക്കാട് ഗവൺമെന്റ് യു.പി.സ്‌കൂളിന്റെ മുറ്റത്തും മൈതാനത്തും വിളയും. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ശീതകാലപച്ചക്കറി കൃഷി ആരംഭിച്ചത്. കാബേജ്, കോളിഫ്ളവർ തുടങ്ങിയ ശീതകാലവിളകൾ തികച്ചും ജൈവമായാണ് കൃഷി ചെയ്യുന്നത്. വളവും മരുന്നും പരിചരണവുമെല്ലാം ജൈവമാണ്. തൈകൾ മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് നിറച്ച ചട്ടികളിൽ നട്ടുകഴിഞ്ഞു.

പന്തളം നഗരസഭാ കൗൺസിലർ കെ.സീന നടീൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്‌കൂളിലും വീട്ടുവളപ്പിലും പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. പ്രഥമാധ്യാപിക ബി.വിജയലക്ഷ്മി, സീഡ് കോ-ഓർഡിനേറ്റർ സുദീന ആർ., അധ്യാപകരായ ശ്രീനാഥ് എസ്., രാജേശ്വരി, സൗദാമിനി, ശരണ്യ, സിന്ധു, അഖില എന്നിവർ പ്രസംഗിച്ചു.


October 05
12:53 2019

Write a Comment

Related News