SEED News

ഉൗർജ്ജസംരക്ഷണത്തിനായി സീഡ് സംഘം

മണ്ണാർക്കാട്: എം.ഇ.ടി.ഇ.എം. എച്ച്.എസ്.എസ്സിൽ മാതൃഭൂമി സീഡ് സംഘത്തിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കി. 12 പേരടങ്ങുന്ന സീഡ് സംഘം സീഡ് കോ-ഓർഡിനേറ്റർ കവിതയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അനാവശ്യസന്ദർഭങ്ങളിൽ ക്ലാസ് മുറികളിലെ ലൈറ്റ്, ഫാൻ എന്നിവ ഓഫാക്കുന്നതിലും ഉപയോഗശേഷം കുടിവെള്ള പൈപ്പുകൾ അടയ്ക്കുന്നതിലും വീഴ്ച വരുത്തുന്നവരെ കണ്ടെത്തി ബോധവത്കരിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും പ്രശ്നപരിഹാരക്ലാസും സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം, എൽ.പി., യു.പി. ക്ലാസുകളിലെത്തി ആവശ്യമായ വെള്ളം കുടിക്കാത്തവരെയും ഭക്ഷണം പാഴാക്കുന്നവരെയും കണ്ടെത്തി നിർദേശങ്ങൾ നൽകി തിരുത്തുകയും ചെയ്യുന്നു. ഓഗസ്റ്റ് മുതൽ ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിൽ നടന്നുവരുന്നുണ്ട്‌. ഊർജസംരക്ഷണം, ആരോഗ്യകരമായ രീതിയിൽ ദാഹശമനം എന്നീ മേഖലകളിലാണ് ഈ വർഷം സീഡ് ക്ലബ്ബ് പ്രാധാന്യം നൽകുന്നതെന്ന് പ്രിൻസിപ്പൽ സീതാലക്ഷ്മി അറിയിച്ചു.

October 10
12:53 2019

Write a Comment

Related News