SEED News

ചെമ്പൂര്‌ എൽ.പി.എസിൽ ‘കുട്ടിക്കൊരു കുഞ്ഞാട്‌’

തിരുവനന്തപുരം: കൃഷിയേയും സഹജീവികളേയും സ്നേഹിക്കുന്ന പുതുതലമുറയ്ക്കായി ചെമ്പൂര്‌ എൽ.പി.എസിൽ മാതൃഭൂമി സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കുട്ടിക്കൊരു കുഞ്ഞാട്‌’ പദ്ധതി തുടങ്ങി. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക്‌ ആട്ടിൻകുട്ടികളെ സമ്മാനിക്കുന്ന പദ്ധതിയാണിത്‌. പ്രഥമാധ്യാപിക ഗീതാകുമാരി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ അജി തെക്കുംകര അധ്യക്ഷനായി. കൃഷിഭവൻ ഉദ്യോഗസ്ഥൻ മണികണ്ഠൻ, മോളി തുടങ്ങിയവർ പങ്കെടുത്തു.

October 10
12:53 2019

Write a Comment