reporter News

നെടുവേലി പെരുമ്പാലം തോട് സംരക്ഷിക്കണം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ പ്രധാന കൈവഴിയായ നെടുവേലി പെരുമ്പാലം തോട് ഒഴുകുന്നത് കെ.പി.ഗോപിനാഥൻ നായർ മെമ്മോറിയൽ പബ്ലിക് സ്കൂളിനു സമീപത്താണ്. വരൾച്ചയിലും സമൃദ്ധമായി ജലം ഒഴുകിയിരുന്ന ഈ തോടിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങൾ 2017-ൽ തോടിനെപ്പറ്റി ഒരു സർവേ നടത്തിയിരുന്നു. തോടിന്റെ ഉത്ഭവസ്ഥാനമായ നെടുവേലി പ്രദേശത്തെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ തോടിന്റെ നീരൊഴുക്ക് കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു. തോടിന്റെ സ്വാഭാവികമായ നീരുറവകൾ പലതും അടഞ്ഞുപോയിട്ടുണ്ട്. സംരക്ഷണഭിത്തി പലസ്ഥലങ്ങളിലും ഇടിഞ്ഞുകിടക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതുമൂലം പലസ്ഥലങ്ങളിലും നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. തോട് സംരക്ഷിക്കാൻ നഗരസഭ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

October 11
12:53 2019

Write a Comment