മാതൃഭാഷയ്ക്ക് ആദരമൊരുക്കി ശാന്തിഗിരി വിദ്യാഭവൻ സീഡ് ക്ലബ്ബ്
പോത്തൻകോട്: മാതൃഭാഷയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലൂടെ പൊതുസമൂഹത്തിനു പകരുക എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ മലയാളം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ നിർവഹിച്ചു. മാതൃഭാഷയെ സംരക്ഷിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണെന്നു അദ്ദേഹം പറഞ്ഞു. ‘മലയാളഭാഷയും വർത്തമാനകാലവും’ എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികളോട് സംവദിച്ചു. പ്രിൻസിപ്പൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി, സീഡ് കോ-ഓർഡിനേറ്റർ ബിന്ദു നന്ദന തുടങ്ങിയവർ നേതൃത്വം നൽകി.
October 12
12:53
2019