SEED News

പരിസ്ഥിതിപ്രശ്‌നങ്ങളിൽ തുറന്ന ചർച്ചയുമായി എം.എം.ഇ.ടി.സ്‌കൂൾ


മലപ്പുറം: മേൽമുറിയിലും പരിസരപ്രദേശങ്ങളിലുമുള്ള പരിസ്ഥിതിപ്രശ്‌നങ്ങൾ, അവയ്‌ക്കുള്ള പരിഹാരങ്ങൾ എന്നിവ ഉൾപ്പെടുത്തി മേൽമുറി എം.എം.ഇ.ടി.സ്‌കൂളിലെ മാതൃഭൂമി സീഡ്‌ ക്ളബ്ബും മറ്റ് ക്ലബ്ബുകളും ചർച്ചാവേദി നടത്തി. 
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിസ്ഥിതിപ്രവർത്തകരും യുവജനക്ലബ്ബ് അംഗങ്ങളും വിദ്യാർഥികളും പങ്കെടുത്തു. പ്രദേശത്തെ കൃഷി കുറഞ്ഞതും വലിയതോടിന്റെ സംരക്ഷണവും രൂക്ഷമായ കുടിവെള്ള ക്ഷാമവുമെല്ലാം ചർച്ചയായി. വലിയ തോടിന്റെ സംരക്ഷണത്തിനായി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് ശുചീകരണപ്രവർത്തനങ്ങൾ നടത്തുമെന്ന് അറിയിച്ചു. ചർച്ചയിലെ നിർദേശങ്ങൾ നഗരസഭയ്ക്ക് സമർപ്പിക്കും. 
നഗരസഭ കൗൺസിലർമാരായ അബ്ദു സലീം, ഇ.കെ. മൊയ്തീൻ, മുസ്തഫ, സി.കെ. ജലീൽ, സിദ്ദീഖ്, മാതൃഭൂമി സീഡ് പ്രതിനിധി ഫറാസ്, ടി. റിയാസ്, സംജീർ വാറങ്കോട്, പി.ടി.എ. പ്രസിഡന്റ് കെ.എം. അലവി, മേൽമുറിയിലെ വിവിധ ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

October 12
12:53 2019

Write a Comment

Related News