SEED News

ശാസ്ത്രത്സവത്തിൽ സമ്മാനങ്ങൾ വാരി ഇടമലക്കുടിയിലെ സീഡ് കൂട്ടുകാർ

ഇടമലക്കുടി: മൂന്നാർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി ഇടമലക്കുടി ജി.എൽ.പി.എസിലെ സീഡ് കൂട്ടുകാര്. സീഡ് ക്ലബ് നടത്തിയ തൊഴിൽ പരിശീലന ശിൽപശാലയിൽ നിന്ന് കിട്ടിയ അറിവുകളാണ് പ്രവൃത്തി പരിചയമേളയിൽ ഇവർ സമ്മാനമാക്കി മാറ്റിയത്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികള്ക്ക് സമ്മാനമുണ്ട്.
ഷീറ്റ് മെറ്റൽ പ്രൊഡക്ട് നിര്മാണത്തിന് ആർ.ധനുഷിനാണ് ഒന്നാം സ്ഥാനം. വോളിബോൾ നെറ്റ് നിര്മാണത്തിന് ബി.രാധികയ്ക്ക് രണ്ടാം സ്ഥാനമുണ്ട്. കുടനിർമാണത്തിന് ആർ.സേതുലക്ഷ്മി, ഇലക്ട്രിക്കൽ വയറിങ്ങിന് എന്.കാർത്തിക്, ചന്ദനത്തിരി നിർമാണത്തിന് വി.ശ്രീകൃഷ്ണൻ എന്നിവർ മൂന്നാം സ്ഥാനം നേടി.18 കിലോമീറ്റർ കൊടുംകാട്ടിലൂടെ നടന്നെത്തിയാണ് ഇടമലക്കുടിയിലെ കുട്ടികൾ ഈ നേട്ടം കൈവരിച്ചത്. അധ്യാപകരും സ്കൂളിലെ മറ്റു ജോലിക്കാരും കൈയിൽ നിന്നും പൈസ മുടക്കിയാണ് കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിച്ചത്. സ്കൂളില അധ്യാപകനായ ഡി.ആർ.ഷിംലാലാണ് സീഡിന്റെ പരിശീലന കളരിയിൽ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിയത്.

ഫോട്ടോ : ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു സമ്മാനം നേടിയ വിദ്യാർഥികൾ രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പം

October 12
12:53 2019

Write a Comment

Related News