SEED News

കുരുന്നു കരങ്ങളിൽ വിരിഞ്ഞത് നൂറു മേനി

കമ്പംമെട്ട് :കമ്പംമെട്ട് മഡോണ എൽ പി സ്‌കൂളിലെ   സീഡ് പച്ചക്കറിത്തോട്ടത്തിൽ നൂറു മേനി വിളവ് . ഒരു മാസം ഏകദേശം 120 കിലോയോളം  പച്ചക്കറിയാണ് സ്കൂളിലെ 25 സെന്റിൽ വിളവെടുക്കുന്നത് .സ്‌കൂൾ ആരംഭത്തിൽ  തുടങ്ങുന്ന കൃഷി മാർച്ച്‌ വരെ  തുടരും. 45 ദിവസത്തിൽ വിളവെടുക്കുന്ന ചീരയാണ് ഇതിൽ ആദ്യം വിളവ് തരുന്നത്.വഴുതന,  ബീൻസ്,കെയിൻസ് ,ലെറ്റുശേ,ബീറ്റ്‌റൂട്ട് ,കാബേജ് ,പച്ചമുളക് ,ക്യാരറ്റ് ,വെണ്ടയ്ക്ക ,തക്കാളി ,വള്ളിപ്പയർ  ,തുടങ്ങിയ നിരവധി കാർഷിക വിളകളും  കുട്ടികളുടെ കാരങ്ങളിലൂടെ  വിളയുന്നുത്‌ .സ്‌കൂളിന് സമീപം ഉള്ള എസ് എച് കോൺവെന്റിലെ  ബയോ ഗ്യാസിൽ  നിന്നും സംഭരിക്കുന്ന സ്ലറി മാത്രമാണ്  വളമായി ഉപയോഗിക്കുന്നത് .സ്‌കൂൾ ഉച്ച ഭാഷണത്തിന്റ ആവിഷത്തിലേക്കാണ് ഇത് ഉപയോഗിക്കുന്നത്. അതികം വരുന്ന പച്ചക്കറി ജൈവ പച്ചക്കറി വിൽക്കുന്ന മാളുകൾ കൊണ്ടുപോകുന്നു . വേനൽ കാലത്തു വെള്ളത്തിന്  ബുദ്ധിമുട്ടു നേരിടുന്ന ഇവിടെ മഴവെള്ള സംഭരണികളിൽ  ജലം സംഭരിച്ചാണ്  കൃഷി ആവിശ്യത്തിന്  ഉപയോഗിക്കുന്നതു .


ഫോട്ടോ :സീഡ് പച്ചക്കറി തോട്ടത്തിൽ നിന്നും വിദ്യാർത്ഥികളും അധ്യപകരും

October 12
12:53 2019

Write a Comment

Related News