SEED News

റോഡരികിലെ മാലിന്യം നീക്കംചെയ്യാൻ സീഡംഗങ്ങൾ നിവേദനം നൽകി

താമരശ്ശേരിമൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് സമീപത്തെ ശാന്തിനഗർ റോഡരികിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സീഡ് അംഗങ്ങൾ കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക്‌ നിവേദനം നൽകി. റോഡരികിൽ പ്ലാസ്റ്റിക് മാലിന്യവും അറവുശാല മാലിന്യവും ഉൾപ്പെടെയുള്ളവ തള്ളുന്നത് വഴിയാത്രക്കാർക്കും ദേശവാസികൾക്കും ‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.സീഡിന്റെ നേതൃത്വത്തിൽനടന്ന പ്രാദേശിക പാരിസ്ഥിതികചർച്ചയിൽ ഉയർന്ന പ്രധാന വിഷയമായിരുന്നു ശാന്തിനഗർ പ്രദേശത്തെ മാലിന്യപ്രശ്നം.സമീപവാസികളുടെയും സ്കൂൾ സീഡ് ക്ലബ്ബിന്റെയും സഹായത്തോടെ ജനകീയ സമിതി രൂപവത്‌കരിക്കാനും നിലവിലുള്ള മാലിന്യം നീക്കംചെയ്യാനും മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകി. സീഡ് കോ-ഒാർഡിനേറ്ററായ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, വൈസ് പ്രിൻസിപ്പൽ കെ. ജസിത, ജിന്റോ ജെയിംസ്, മെറിൻ എബ്രാഹം, സീഡംഗങ്ങളായ എഡ്വിൻ രതീഷ്, വേദ ജിതേഷ് എന്നിവർ നേതൃത്വം നൽകി.

October 12
12:53 2019

Write a Comment

Related News