SEED News

പരിസ്ഥിതി ചലച്ചിത്രമേള നടത്തി

ചളവ: ചളവ ഗവ. യു.പി. സ്കൂളിൽ പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പാറോക്കോട്ട് റഫീഖ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ റഷീദ് ആലായൻ അധ്യക്ഷനായി.

പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്നും നൂറോളം വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു. സൈലൻറ്് വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ മനോജ് ബാലകൃഷ്ണൻ, ചലച്ചിത്രമേളയിലെ സിനിമയുടെ പ്രമേയത്തെക്കുറിച്ച് കുട്ടികളുമായി ചർച്ച നടത്തി. കുട്ടികളിൽ പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഉളവാക്കുന്ന അഞ്ച് സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

പ്രധാനാധ്യാപകൻ അബ്ദുൽറഷീദ് ചതുരാല, മഠത്തൊടി റഹ്മത്ത്, സുനിത കുന്നുമ്മൽ, പ്രദീപ് കുമാർ, കുഞ്ഞുമുഹമ്മദ്, പ്രജീഷ്, കെ. രവികുമാർ എന്നിവർ സംസാരിച്ചു. മേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അധ്യാപകരായ ടി.എസ്. ഷാജി, കെ.ടി. ഹസനത്ത്, സുമയ്യ, വി. ശുഭ, റമീസത്ത്, ഇ.വി. സുനിത, പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

October 15
12:53 2019

Write a Comment

Related News