SEED News

അന്താരാഷ്ട്ര കൈകഴുകൽ ദിനാചരണം നടത്തി

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ സീഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ശുചിത്വ ബോധവത്‌കരണ ക്ലാസ്, റോൾ പ്ലേ, വീഡിയോ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു.സീഡ് ക്ലബ്ബ് അംഗമായ കെ. ബെനറ്റ് സൂസൻ സൈമൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. ജസിത കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീഡ് കോ-ഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ, മെറിൻ എബ്രാഹാം, പി.എസ്. നിഷ, ക്രിസ്റ്റി തോമസ്, എൽദോസ് എൽദോ എന്നിവർ നേതൃത്വം നൽകി.

October 17
12:53 2019

Write a Comment

Related News