SEED News

പാഴ്‌വസ്തുക്കളിൽനിന്ന് കരകൗശല വസ്തുക്കളുമായി സീഡ് വിദ്യാർഥികൾ

പന്നിക്കോട്: പരിസ്ഥിതിക്ക് ഹാനികരമായ മാലിന്യം പുനരുപയോഗപ്പെടുത്തുകയാണ് പന്നിക്കോട് എ.യു.പി. സ്കൂളിലെ സീഡ് വിദ്യാർഥികൾ.വിത്ത് പേന, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മോപ്പ്, കടലാസ് പൂക്കൾ തുടങ്ങിയവയാണ് നിർമിച്ചത്. ഏകദിന ശില്പശാലയുടെ പരീശീലനം ഫസൽ ബാബു ഉദ്‌ഘാടനംചെയ്തു. കെ.കെ. ഗംഗ മുഖ്യാതിഥിയായി. ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. കേശവൻ നമ്പൂതിരി, വി.പി. ഗീത, സീഡ് കോ-ഓർഡിനേറ്റർ അബ്ദുൽ ഹക്കീം തുടങ്ങിയവർ സംസാരിച്ചു.മാവൂർ ബി.ആർ.സി. ട്രെയ്‌നർ അജിതയുടെ നേതൃത്വത്തിലുള്ള അധ്യാപകർ പരിശീലനത്തിന് നേതൃത്വം നൽകി.

October 18
12:53 2019

Write a Comment

Related News