SEED News

കരനെൽകൃഷിയുമായി വിദ്യാർഥികൾ

നെൽകൃഷി ഇല്ലാതാവുന്നത് വളരെ ലാഘവത്തോടെ നോക്കിക്കാണുന്ന പുതുതലമുറയ്ക്ക് മറുപടിയായി, കരനെൽകൃഷിയുടെ ഗുണങ്ങൾ കേട്ടറിഞ്ഞ്‌ കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ്ക്ലബ്ബ്‌ വിദ്യാർഥികൾ രംഗത്ത്. 
നെല്ല് വളരുന്ന ഭൂമി കാർഷികവൈവിധ്യങ്ങളുടെ കലവറയാണെന്നും വ്യത്യസ്ത മണ്ണിലും കാലാവസ്ഥയിലുംവരണ്ട ഭൂമിയിലും നിറഞ്ഞ വെള്ളത്തിലും നെല്ലിന് വളരാനുള്ള കഴിവുണ്ടെന്ന്  മനസ്സിലാക്കിയാണ് കുട്ടികൾ ഇത്തരമൊരു സംരംഭത്തിന് തുടക്കം 
കുറിച്ചത്.   
പാനൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ റംല ഉദ്‌ഘാടനം ചെയ്തു. പ്രഥമാധ്യാപിക സതീലക്ഷ്മി, വാർഡ് കൗൺസിലർ പി.കെ.രാജൻ, സീഡ് കൺവീനർ അനുപമ എന്നിവർ സംസാരിച്ചു. കർഷക അവാർഡ് ജേതാവ് കെ.ദിനേശൻ, കൃഷി ഓഫീസർ ഷീന, അശോകൻ എന്നിവർ പഴയകാല നെൽവിത്തുകൾ പരിചയ
പ്പെടുത്തി. 
പരിപാടിയോടനുബന്ധിച്ച്‌ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വീടുകളിൽ തുണിസഞ്ചി വിതരണം, ലഘുലേഘ വിതരണം എന്നിവയും നടന്നു,   

October 19
12:53 2019

Write a Comment

Related News