SEED News

വിത്ത് വിതരണം ചെയ്ത് വിദ്യാർഥികൾ


തലവടി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ചെത്തിപ്പുരയ്ക്കൽ ഗവ. എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കഴിഞ്ഞ പ്രളയത്തിൽ നശിച്ച വാഴത്തോട്ടത്തിന്റെ പുനർനിർമാണവും ‘കുട്ടിക്കർഷകൻ’ പദ്ധതിയുടെ വിത്തുവിതരണവും സംഘടിപ്പിച്ചു. പഴയകാല കൃഷിരീതിയും കൃഷിയനുഭവങ്ങളും പ്രദേശത്തെ ഏറ്റവും മുതിർന്ന കർഷകനായ കന്യാപറമ്പിൽ മാധവൻ തങ്കപ്പൻ കുട്ടികളുമായി പങ്കുവെച്ചു. 
തുടർന്ന്, സീഡ് അംഗങ്ങൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രവർത്തനങ്ങൾക്ക് ജെ.ജയശങ്കർ, കെ.ഐ.സുനു, എം.കെ.അശോക്, പി.വി.ഓമന, ശ്രീജ, ബിന്ദു, കൊച്ചുമോൾ എന്നിവർ നേതൃത്വം നൽകി.

October 23
12:53 2019

Write a Comment

Related News