SEED News

ഭൂമിക്കായി കത്തെഴുതി സീഡ് ക്ലബ്ബിന്റെ തപാൽദിനാഘോഷം


കടക്കരപ്പള്ളി: ദേശീയ തപാൽദിനത്തിൽ ഭൂമിയുടെ സംരക്ഷണത്തിനായി മാതാപിതാക്കൾക്ക് കത്തെഴുതി വിദ്യാർഥികൾ. കടക്കരപ്പള്ളി ഗവ. എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചാണ് ഭൂമിക്കൊരു കത്ത്  എഴുതിയത്.
 നാലാം ക്ലാസിലെ കുട്ടികൾ കടക്കരപ്പള്ളി പോസ്റ്റ്‌ ഓഫീസിലെത്തി കത്തുകൾ പോസ്റ്റുചെയ്യുകയും പോസ്റ്റ് മാസ്റ്റർ ജയശ്രീയെയും ജീവനക്കാരെയും ആദരിക്കുകയും ചെയ്തു. പ്രഥമാധ്യാപിക ജെ.ശ്രീലത, പി.ടി.എ.പ്രസിഡന്റ് അനീഷ്ബാബു തുടങ്ങിയവർ നേതൃത്വം ന
ൽകി.

October 23
12:53 2019

Write a Comment

Related News