SEED News

കാർഷിക സംസ്‌കാരം വിളിച്ചോതി കാർത്തികപ്പള്ളി ഗവ.യു.പി.സ്‌കൂളിൽ കൊയ്ത്തുത്സവം


മുതുകുളം: കാർഷിക സംസ്‌കാര വിളംബരമായി കാർത്തികപ്പള്ളി ഗവ.യു.പി.സ്‌കൂളിൽ കൊയ്ത്തുത്സവം നടന്നു. 
സ്‌കൂൾ കാർഷിക ക്ലബ്ബിന്റേയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്‌കൂൾ മുറ്റത്തെ 30-സെന്റിൽ ചെയ്ത കരനെൽക്കൃഷിയാണ് ഉത്സവഛായയിൽ വിളവെടു
ത്തത്. 
പ്രഥമാധ്യാപകൻ ജെ.ശിവദാസും മുൻ പ്രഥമാധ്യാപിക സി.എ.സുഷമകുമാരിയും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ സീഡ് ക്ലബ്ബ്‌ 'ഹരിതസേന' കോ-ഓർഡിനേറ്റർ ആർ.രമേശ്, മാതൃകാ കർഷകൻ സാജൻ, എസ്.മറിയാമ്മ, പി.ഷൈലജ, കെ.ഷീല, സനൽകുമാർ, ഹസീന, ശാന്തി തുടങ്ങിയവർ പങ്കെടുത്തു.

October 23
12:53 2019

Write a Comment

Related News