SEED News

മലിനീകരണത്തിനെതിരേ ക്ലാസുമായി സീഡ് ക്ലബ്ബ്‌

ആലപ്പുഴ: എസ്.ഡി.വി. ഗേൾസ് ഹൈസ്കൂൾ ആലപ്പുഴ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ സംരക്ഷണം, വായുമലിനീകരണം, പ്ലാസ്റ്റിക് വിമുക്തമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ക്ലാസ് സംഘടിപ്പിച്ചു. ജൈവ സംരക്ഷണത്തെ അടിസ്ഥാനമാക്കി വീഡിയോ പ്രസന്റേഷനും നടത്തി.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ജി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ഫിറോസ് അഹമ്മദ് കുട്ടികൾക്ക് ക്ലാസ് എടുത്തു. പ്രഥമാധ്യാപിക ജയശ്രീ, സീഡ് കോ-ഓർഡിനേറ്റർ വി.ജയന്തി എന്നിവർ പങ്കെടുത്തു.

October 23
12:53 2019

Write a Comment

Related News