reporter News

പരിസ്ഥിതിപ്രശ്‌നങ്ങളിലേക്ക് വിരൽചൂണ്ടി സീഡ് റിപ്പോർട്ടർ ശില്പശാല

കുരിയച്ചിറ മോഡൽ എച്ച്.എസ്.എസിൽ നടന്ന മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ 

തൃശ്ശൂർ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  സീഡ് റിപ്പോർട്ടർ ശില്പശാല കുരിയച്ചിറ മോഡൽ എച്ച്.എസ്.എസിൽ നടന്നു. 150ഓളം വിദ്യാർഥികൾ പങ്കെടുത്തു. ശില്പശാലയിൽ ജില്ലയിലെ പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. പരിസ്ഥിതി വാർത്തകൾ റിപ്പോർട്ട് ചെയ്യേണ്ട രീതികളെക്കുറിച്ച് മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഇ. സലാഹുദ്ദീൻ വിശദീകരിച്ചു. ഫോട്ടോഗ്രാഫിയേക്കുറിച്ച് മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ സിദ്ദിഖുൽ അക്ബർ ക്‌ളാസെടുത്തു. ക്‌ളബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത് 'ഐസ് ബ്രേക്കിങ്' നടത്തി. ശില്പശാലയുടെ ഉദ്ഘാടനം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ. വിനോദ്കുമാർ നിർവ്വഹിച്ചു. ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് കെ. ടൈനിദേവ് മുഖ്യാഥിതിയായി. കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ എച്ച്.എസ്.എസ്. അഡ്മിനിസ്‌ട്രേറ്റർ ഫാ. ബിജു നന്ദിക്കര, മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ, കെ.വി. സനീഷ് എന്നിവർ സംസാരിച്ചു. 



 

October 26
12:53 2019

Write a Comment