reporter News

ഇടമലക്കുടി സ്കൂൾ റോഡ് ശരിയാക്കി തുടങ്ങി

സീഡ് റിപ്പോട്ടർ വാർത്ത ഫലംകണ്ടു
തൊടുപുഴ: ഇടമലക്കുടി സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാദുരിതം സംബന്ധിച്ചുള്ള  സീഡ് റിപ്പോട്ടർ വാർത്ത ഫലംകണ്ടു. റോഡ് പുനർനിർമിക്കാൻ വനംവകുപ്പ് ജോലികൾ തുടങ്ങി. ഇതിനു പിന്നാലെ ഇടമലക്കുടിക്കാർക്ക് വേണ്ടി രണ്ട് ജീപ്പുകൾ സ്ഥിരമായി അനുവദിച്ചതും ഇവിടത്തുകാർക്ക് ഇരട്ടിമധുരമായി. സെപ്റ്റംബർ 26- നാണ് ഈ  റോഡിലൂടെ ഞങ്ങൾ എങ്ങനെ പോകും എന്ന തലക്കെട്ടിൽ സീഡ് റിപ്പോർട്ടർ എം. ഹരികുമാറിന്റെ വാര്ത്ത പ്രസിദ്ധീകരിച്ചത്. ഇതോടെ ഒരുമാസത്തിനുള്ളിൽതന്നെ വനംവകുപ്പ്  റോഡിന്റെ പണി ആരംഭിച്ചു. .ഹിറ്റാച്ചി ഉപയോഗിച്ചാണ് നിർമാണം.
റോഡ് ഇല്ലാത്തതു കാരണം ട്രൈബൽ വകുപ്പിന്റെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഹോസ്റ്റൽ പൂട്ടിയ നിലയിലാണ്. റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനഗതാഗതം പൂർണമായി ഇല്ലാതായതോടെ പരമ്പരാഗത കാനന പാതകളെയാണ് കുടി നിവാസികൾ ആശ്രയിക്കുന്നത്.
ഫോട്ടോ :   ഇടമലക്കുടി സ്കൂൾ റോഡ് ഹിറ്റാച്ചി ഉപയോഗിച്ച് ശരിയാക്കുന്നു

October 28
12:53 2019

Write a Comment