അറവുകാട് ദേവസ്വം എൽ.പി. സ്കൂളിൽ പച്ചക്കറി വിളവെടുത്തു
അർത്തുങ്കൽ: അറവുകാട് ദേവസ്വം എൽ.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് സ്കൂൾ പ്രഥമധ്യാപിക വി.പി.ഡിജ ഉദ്‌ഘാടനം ചെയ്തു.വെണ്ട, പയർ, തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്തത്. വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പി.ടി.എ. പ്രസിഡന്റ് കെ.പി. മനോജ്, സീഡ് കോ-ഓർഡിനേറ്റർ സൗമ്യാ മോഹനൻ എന്നിവർ നേതൃത്വം നൽകി.
October 29
12:53
2019