SEED News

സീഡ്‌ബോളുകളും വേപ്പിൻ തൈകളും വിതരണം ചെയ്തു

ചാരുംമൂട്: നൂറനാട് സി.ബി.എം.ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ്‌, സമീപപ്രദേശങ്ങളിലെ സ്‌കൂൾകുട്ടികൾക്ക് സീഡ്‌ബോളുക(വിത്തൊളിപ്പിച്ച മൺകട്ട)ളും വേപ്പിൻ തൈകളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.സജിനി ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ നടന്ന പ്രദർശനമേളയിൽ സീഡ്ക്ലബ്ബിന്റെ സ്റ്റാളുകൾ ശ്രദ്ധേയമായി. ഔഷധസസ്യ പ്രദർശനം, ചെലവു കുറഞ്ഞ പൂന്തോട്ട മാതൃകകൾ, പരിസ്ഥിതി മാഗസിനുകളുടെ പ്രദർശനം, നാട്ടുമാവിൻ തൈകളുടെ ശേഖരം, പച്ചക്കറി വിത്തുകളുടെ പ്രദർശനം, നാടൻ പ്ലാവിൻ തൈകളുടെ വിതരണം, നൂതനമായ പൂന്തോട്ട നിർമാണ മാതൃകകൾ, ചിത്രപ്രദർശനം എന്നിവയുണ്ടായിരുന്നു.

October 29
12:53 2019

Write a Comment

Related News