SEED News

രുചിയോടെ കരുത്തോടെ ഫലവർഗ പ്രദർശനം.

ചളവ: എടത്തനാട്ടുകര ചളവ ഗവ: യു.പി സ്കൂളിൽ ഫലവർഗപ്രദർശനം സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ വൈവിധ്യമാർന്ന പഴവർഗ പച്ചക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.കുട്ടികൾ തന്നെയാണ് ഫലവർഗങ്ങളുടെ ശേഖരണത്തിനും പ്രദർശനത്തിനും നേതൃത്വം നൽകിയത്. പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യവും ഫാസ്റ്റ് ഫുഡിന്റെ ദോഷവശങ്ങളും ബോധ്യപ്പെടൽ കൂടിയായി കുട്ടികൾക്ക് ഈ അവസരം. കുട്ടികളായ പി.ദിൽഷ ഫൈസൽ, ഷഹീൻ ഷാഫി, നന്ദകിഷോർ, മുഹമ്മദ് ഐമൻ ,ഹണിയ മോൾ എന്നിവർ നേതൃത്വം നൽകി.

October 31
12:53 2019

Write a Comment

Related News