SEED News

ഇലക്കറിമേള

മാട്ടൂൽ എം.യു.പി. സ്കൂളിൽ ഇലക്കറിമേളയും ഭക്ഷണത്തിൽ ഇലക്കറിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും നടന്നു. മാട്ടൂൽ പ്രാഥമികാരോഗ്യകേന്ദ്രം  മെഡിക്കൽ ഓഫീസർ ഡോ. അനൂപ് ഉദ്ഘാടനം ചെയ്തു. ക്ലാസും എടുത്തു. മാട്ടൂൽ ഗ്രാമപ്പഞ്ചായത്തംഗം പി.വി.ഇബ്രാംഹിം കുട്ടി അധ്യക്ഷത വഹിച്ചു. 
പ്രഥമാധ്യാപകൻ സി.കൃഷ്ണൻ, ആയിഷാ മഹറൂഫ്, പി.വി.പ്രസാദ്, പി.ടി.എ. പ്രസിഡന്റ്‌ വി.പി.കെ.അബ്ദുൽ റഹ്‌മാൻ, ഹെൽത്ത് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, കെ.വി.ദാമോദരൻ  ഫാത്തിമ ടി.വി. എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലതീഷ്, പബ്ലിക്‌ ഹെൽത്ത് നഴ്സ് ശശികല, സ്റ്റാഫ് നഴ്സ് ഗീത എന്നിവർ ഇലക്കറികൾ പരിശോധിച്ച് മികച്ച ഇലക്കറികൾ കണ്ടെത്തി.  

October 31
12:53 2019

Write a Comment

Related News