SEED News

പരിസ്ഥിതി ക്ലാസ്‌

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു നടത്തുന്ന പുതിയ  പഠനങ്ങളിൽ നാട്ടറിവുകൾകൂടി സംയോജിപ്പിക്കുന്ന രീതിയാണ് കൂടുതൽ ഫലപ്രദമാവുകയെന്ന് പരിസ്ഥിതിഗവേഷകനും ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാന സർവകലാശാലയിൽ ശാസ്ത്രവിഭാഗം അധ്യാപകനുമായ ഡോ. സതീഷ് കുമാർ അഭിപ്രായപ്പെട്ടു.  കാർഷികരീതിയിൽ വന്ന മാറ്റങ്ങൾ മണ്ണിന്റെ ഘടനയിൽ മാത്രമല്ല അന്തരീക്ഷത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. അഴീക്കോട് എച്ച്.എസ്.എസ്സിൽ പരിസ്ഥിതിക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമാധ്യാപിക എൻ. ലസിത. വി.കെ.സർജിത്, എം.മധുസൂദനൻ  എന്നിവർ സംസാരിച്ചു. ഡോ. സതീഷ്‌കുമാറിന്റെ  കീഴിൽ സീഡംഗങ്ങൾ അഴീക്കോട് പഞ്ചായത്തിൽ പ്രാദേശിക  പരിസ്ഥിതി പഠനം ആരംഭിച്ചതായി സീഡ് കോഓർഡിനേറ്റർ രാജേഷ് വാരിയർ പറഞ്ഞു.

October 31
12:53 2019

Write a Comment

Related News