SEED News

ഊർജസംരക്ഷണ ബോധവത്‌കരണവുമായി കായണ്ണ ജി.യു.പി. സ്കൂൾ

കായണ്ണബസാർ: കായണ്ണ ജി.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ഊർജസംരക്ഷണ ബോധവത്‌കരണവും എൽ.ഇ.ഡി. ബൾബ് നിർമാണ പരിശീലനവും സംഘടിപ്പിച്ചു.എനർജി മാനേജ്മെൻറിന്റെ സഹായത്തോടെ നടത്തിയ പരിപാടിയിൽ നിഖിൽ വാകയാട് ക്ലാസ് നയിച്ചു. പ്രധാനാധ്യാപകൻ ടി.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു.സീഡ്കോ-ഓർഡിനേറ്റർ കെ.കെ. അബൂബക്കർ, കെ.വി.സി. ഗോപി ചെറുക്കാട് എന്നിവർ നേതൃത്വം നൽകി.

November 02
12:53 2019

Write a Comment

Related News