SEED News

ഊർജസംരക്ഷണ പ്രചാരണവുമായി സീഡ്

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്യത്തിൽ 'ഊർജം സംരക്ഷിക്കാം നല്ല നാളേക്കുവേണ്ടി' എന്ന സന്ദേശവുമായി സേവ് എനർജി പ്രചാരണം തുടങ്ങി.സ്കൂൾ ലോക്കൽ മാനേജർ ഫാ.അനീഷ് കവുങ്ങുംപിള്ളിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് സോളാർ വിളക്ക്, എൽ.ഇ.ഡി നിർമാണപരിശീലനം നൽകി.വിദ്യാർഥികളുടെ വീടുകളിലെ ഊർജ ഉപയോഗത്തെക്കുറിച്ച് പഠിക്കുവാൻ എനർജി സർവേയും തുടങ്ങി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എനർജി ലീഡേഴ്സിനെ തിരഞ്ഞെടുത്തു. പെയിന്റിങ്‌ മത്സരം, ഉപന്യാസ രചന, കാർട്ടൂൺ രചന, ക്വിസ് എന്നിവ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ കെ. ജസിത, പി.എസ്. നിഷ, ജെഫിൻ ജോൺ, കെവിൻ റോയി അലീന ഷിജു, സീഡ് കോ-ഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

November 02
12:53 2019

Write a Comment

Related News