SEED News

ചാലപ്പുറം ഗണപത് ഗേൾസിൽ ഭക്ഷ്യമേള

ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്റ്, പരിസ്ഥിതി ക്ളബ്ബ് മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ ഭക്ഷ്യമേള ‘ടീൻസ് ഫുഡ് ഫിയസ്റ്റ’ സംഘടിപ്പിച്ചു.പലതരം നാടൻവിഭവങ്ങളാണ് കുട്ടികളൊരുക്കിയത്. പ്രധാനാധ്യാപകൻ എം.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.എൻ. രമണി അധ്യക്ഷയായി. ജില്ലാ അക്കാദമിക് കോ- ഓർഡിനേറ്റർ ഇ.എം. രാധാകൃഷ്ണൻ, അമീൻ, അധ്യാപകരായ സ്മിത, സുനന്ദ, ശ്രീജ, സ്കൂൾ പരിസ്ഥിതി- സീഡ് കൺവീനർ എം. എസ്. അനാമിക എന്നിവർ സംസാരിച്ചു.

November 02
12:53 2019

Write a Comment

Related News