SEED News

വീരവഞ്ചേരി എൽ.പി. സ്കൂൾ നെൽക്കൃഷിയിൽ നൂറുമേനി

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി. സ്കൂൾ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽക്കൃഷി വിളവെടുത്തു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കർഷകവേഷത്തിലെത്തിയ സീഡ് അംഗങ്ങൾ ആവേശത്തോടെ വയലിലിറങ്ങി കതിരുകൾ കൊയ്തെടുത്ത് കറ്റകളാക്കി. നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങൾ, പരിപാലനം, കൃഷി ചെയ്യേണ്ട ആവശ്യകത എന്നിവയെക്കുറിച്ച് വിദ്യാർഥികൾക്ക് അറിയുന്നതിന് സീഡ് ക്ലബ്ബ് നേതൃത്വത്തിൽ ആരംഭിച്ച നെൽക്കൃഷി സഹായകമായി. വാർഡ് മെമ്പർ ടി.വി. മിനി, പി.ടി.എ. പ്രതിനിധി ടി. ബുഷറ തുടങ്ങിയവർ പങ്കെടുത്തു. ജലീഷ് ബാബു

November 02
12:53 2019

Write a Comment

Related News