reporter News

കുണ്ടായിത്തോട് കനാൽ നവീകരിക്കണം

കൊളത്തറ: പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യമടിഞ്ഞ് ‌ഒഴുക്ക് നിലച്ച അവസ്ഥയിലാണ് കുണ്ടായിത്തോട് കനാൽ. മഴക്കാലമാവുമ്പോൾ കുണ്ടായിത്തോടുകാരുടെ ദുരിതം തുടങ്ങും. അഴുക്കുചാലുകൾ അടഞ്ഞ് സമീപപ്രദേശമാകെ മഴക്കാലത്തു വെള്ളക്കെട്ടിലാവുക പതിവാണ്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുസ്സഹമാവും. കൊതുകുശല്യവും മറ്റു ആരോഗ്യപ്രശ്നങ്ങളും ഇവിടെ പതിവാണ്. മാലിന്യവും ചെളിയും നീക്കി ആഴം കൂട്ടിയാൽമാത്രമേ കനാൽ പ്രയോജനപ്പെടുത്താനാകൂ. മാലിന്യം തള്ളുന്നതും തടയണം.ഇതുസംബന്ധിച്ച് അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

November 03
12:53 2019

Write a Comment