SEED News

ആയുരാരോഗ്യ’ത്തിന് മാതൃഭൂമി സീഡിന്റെ നീന്തൽപരിശീലനം



പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ‘ആയുരാരോഗ്യം’ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചപ്പോൾ
കോട്ടയം: പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയുരാരോഗ്യം പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. ഭരണങ്ങാനം പഞ്ചായത്ത് അളനാട്ടിൽ നിർമിച്ചിരിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ നീന്തൽ കുളത്തിലാണ് പരിശീലനം. നീന്തൽ പരിശീലരംഗത്ത്  പ്രസിദ്ധരായ പാല തോപ്പൻസ് സ്വിമ്മിങ് അക്കാദമിയിലെ പരിശീലകരാണ് നേതൃത്വം നൽകുന്നത്. നീന്തൽ പോലെ സമഗ്രമായ ഒരു വ്യായാമം വേറെ ഇല്ലെന്ന സന്ദേശം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. അറിയില്ലാത്ത കുട്ടികൾക്ക് നീന്തൽ പഠിക്കുന്നതിനും അറിയാവുന്നവർക്ക് നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കാനും പര്യാപ്തമായ രീതിയിലുമുള്ള പരിശീലനമാണ് നൽകുന്നത്. വിദ്യാഭ്യാസം കേവലം ക്ലാസ് മുറികളിൽ  ഒതുങ്ങിനിൽക്കേണ്ടതല്ലെന്നും കുട്ടികളുടെ  നാനാവിധകഴിവുകളെ  വളർത്തിക്കൊണ്ടു വരാനുള്ള പരിശീലനമാണ് നൽകുന്നതെന്നും സെന്റ് മൈക്കിൾസ് സ്കൂൾ പ്രഥമാധ്യാപകൻ അനിൽ സെബാസ്റ്റ്യനും സീഡ് ക്ലബ് കോ-ഓർഡിനേറ്റർ ജോജിമോൻ ജോസും പറഞ്ഞു.

November 04
12:53 2019

Write a Comment

Related News