SEED News

കുറിഞ്ഞി സ്കൂളിലെ കുട്ടിക്കർഷകർ ഞാറുനട്ടു



കുറിഞ്ഞി ശ്രീകൃഷ്ണവിലാസം യു.പി. സ്കുളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ പാടത്ത് ഞാറു നട്ടപ്പോൾകോട്ടയം: കുറിഞ്ഞി ശ്രീകൃഷ്ണവിലാസം യു.പി. സ്കുളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ നെൽപ്പാടത്ത് ഞാറു നട്ട് കുട്ടിക്കർഷകരായി മാറി. കൊണ്ടാട് ചൂരവേലി പാടത്തെ ഒരേക്കറിലാണ് കുട്ടികൾ ഞാറു നട്ടത്. മധുസൂദനൻ എന്ന കർഷകന്റെ നേതൃത്തിൽ ഇവിടെ പ്രകൃതി കൃഷിയാണ് ചെയ്തു വരുന്നത്. രാസവളം പുർണമായി ഒഴിവാക്കി നടത്തുന്ന പ്രകൃതിക്കൃഷിയെപ്പറ്റിയുള്ള അറിവ് അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. കലപ്പ ഉപയോഗിച്ച് നിലം ഉഴുന്നതിനും 20 ഓളം കുട്ടികളും അധ്യാപകരും പങ്കു ചേർന്നു.
സ്കൂൾ യൂണിഫോമിട്ട് എത്തിയ കുട്ടികൾ പാടത്ത് ഇറങ്ങുന്നതിന് വേണ്ടി പ്രത്യേകം വസ്ത്രം കരുതിയിരുന്നു. മധുസൂദനനും കൂട്ടരും ചേര്ന്ന് തയ്യാറാക്കിയ ഭക്ഷണവും കഴിച്ചാണ് കൂട്ടിക്കൂട്ടം മടങ്ങിയത്. സ്കൂൾ പ്രഥമാധ്യാപിക ഗീത ശങ്കർ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ അരുൺ കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.


November 05
12:53 2019

Write a Comment

Related News