reporter News

കുളമായി കൊടുവേലി- ചാലക്കമുക്ക് റോഡ്.

കൊടുവേലി: കൊടുവേലി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് ഞാൻ. സ്കൂളിൻറെ മുൻപിലുള്ള കൊടുവേലി -ചാലക്കമുക്ക് റോഡിൻറെ ശോചനീയാവസ്ഥ  മൂലം, ഞാനുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. സ്കൂൾ ബസ് ഉൾപ്പെടെയുളള വാഹനങ്ങൾ ഓടുന്ന ഈ റോഡിൽ നിരവധി ഗർത്തങ്ങളുണ്ട്. ഗർത്തങ്ങളിലെ വെള്ളക്കെട്ടുകൾ മൂലം വാഹനങ്ങൾ വരുമ്പോൾ റോഡിൻറെ   ഒരു വശത്തേക്ക് പോലും മാറി നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. ചെളിക്കുഴിയിലെ   മലിനജലം വീണ് ഞങ്ങളുടെ യൂണിഫോം പലപ്പോഴും മുഷിയുന്നു. ഞങ്ങളുടെ ഈ ദുരവസ്ഥ പരിഹരിക്കാൻ അധികൃതർ കണ്ണ് തുറക്കണമേ എന്ന  അഭ്യർത്ഥനയോടെ നിർത്തുന്നു.സീഡ് റിപ്പോർട്ടർ ഡിറ്റോ സജി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ കൊടുവേലി



 ഫോട്ടോ : കൊടുവേലി- ചാലക്കമുക്ക് റോഡ്.

November 05
12:53 2019

Write a Comment