SEED News

സീഡ് ക്ലബിന്റെ സ്വയം തൊഴിൽ പരിശീലനവും വായന പ്രോത്സാഹനവും നടത്തി

കോളപ്ര :കോളപ്ര ഗവ.എൽ.പി.സ്ക്കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കൈത്തൊഴിൽ പരിശീലനം നടത്തി.സോപ്പ് പൗഡർ,ഡിഷ് വാഷ് ,എന്നിവ നിർമിക്കാൻ  സീഡ് കോഓർഡിനേറ്റർ ഗിരീഷ കെ ജോൺ പരിശീലനം നൽകി.പൊതുജനങ്ങൾക്കു വായിക്കാനായി  സ്ക്കൂൾ ലൈബ്രറി തുറന്നുകൊടുക്കുകയും ചെയ്തു . വായനയുടെ പ്രാധാന്യം പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം .ലൈബ്രറിയിൽ  ഏകദേശം 2000 പുസ്തകങ്ങൾ ഉണ്ട് . ജനങ്ങൾക്ക്  എല്ലാ വെള്ളിയാഴ്ചയും രണ്ടു മണിക്ക് ശേഷം  സ്‌കൂളിൽ നിന്നും പുസ്തകം എടുക്കാം.വാർഡ് മെമ്പർ റോസമ്മ ഫ്രാൻസിസ് ഓട്ടോ ഡ്രൈവർമാർക്ക്  പുസ്തകം നൽകി ഉത്ഘടനം നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സി.എസ് ഷാലിമോൾ, പി ടി എ പ്രസിഡണ്ട് സി.എസ്  ശ്രീജിത്ത് എന്നിവർ സംസാരിച്ചു.സീഡ് കോഓർഡിനേറ്റർ ഗിരീഷ കെ ജോൺ നേതൃത്വം നൽകി

ഫോട്ടോ : പൊതു ജനങ്ങൾക്ക്  സ്‌കൂൾ  ലൈബ്രറി തുറന്നു കൊടുത്തതിന്റെ ഭാഗമായി  വാർഡ് മെമ്പർ റോസമ്മ ഫ്രാൻസിസ് ഓട്ടോ ഡ്രൈവർ സാബുവിന്  പുസ്തകം കൈമാറുന്നു  

November 05
12:53 2019

Write a Comment

Related News