SEED News

കേരളം പിറവി ദിനം ആഘോഷിച്ചു

പേരാമ്പ്ര: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണിനെയും മരത്തെയും ജലത്തെയും പ്രാണവായുവിനെയും സംരക്ഷിക്കൂ, പ്ലാസ്റ്റിക്കിനെ ഉപരോധിക്കൂ എന്ന സന്ദേശവുമായി സ്കൂളും പരിസരവും ശുചീകരിച്ച് ഒലീവ് പബ്ളിക് സ്കൂളിലെ വിദ്യാർഥികൾ. സീഡ് ക്ലബ്ബും ദേശീയ ഹരിതസേനയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ചന്ദ്രൻ ചൂർക്കുഴിയിൽ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. പി.ആർ.ഒ. ബഷീർ അഹമ്മദ്, അധ്യാപകരായ ലിജി സന്തോഷ്, കെ. രാജീവൻ, കെ. സുനിത, ഹരിതസേന കോ-ഓർഡിനേറ്ററും സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്ററുമായ മിനി ചന്ദ്രൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വംനൽകി.

November 05
12:53 2019

Write a Comment

Related News