കൂട്ടുകൂടാം നാട്ടുമാവിനൊപ്പം പദ്ധതിയാരംഭിച്ചു .
താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുമാവുകളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടി ‘കൂട്ടുകൂടാം നാട്ടുമാവിനൊപ്പം’ പദ്ധതിയാരംഭിച്ചു. കുട്ടികൾ ശേഖരിച്ച വിവിധതരം നാട്ടുമാവിന്റെ വിത്തുകൾ മുളപ്പിച്ച് തൈകൾ സ്കൂളിൽ സംരക്ഷിക്കും. നാട്ടുമാവുകളുടെ പേരുകളും പ്രത്യേകതകളും അടങ്ങിയ രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കും. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. ജസിത, സീഡ് ക്ലബ്ബ് അംഗങ്ങളായ ജോയൽ കെ. വിപിൻ, ആൽഫ ചെറിയാൻ, അന്നകൃപ ബിനീഷ്, സീഡ് കോഓർഡിനേറ്റർ ഫാ.റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.
November 06
12:53
2019