SEED News

മാതൃകാ കൃഷിയിടമൊരുക്കി ‘സീഡ്’ അംഗങ്ങള്


മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ സ്കൂള്വളപ്പിലെ കൃഷിയിടത്തിൽ
മരങ്ങാട്ടുപിള്ളി: കൃഷിവകുപ്പിന്റെ മികച്ച സ്കൂള് പച്ചക്കറിത്താട്ടത്തിനുള്ള പുരസ്കാരനേട്ടം കുരുത്താക്കി മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ ‘സീഡ്’ കാര്ഷിക ക്ലബ്ബ് അംഗങ്ങള്. സ്കൂള്വളപ്പിലെ 60 സെന്റ് സ്ഥലത്താണ് ‘അഗ്രിഫാം’ ഒരുക്കിയിരിക്കുന്നത്. ഈ വര്ഷത്തെ രണ്ടാംഘട്ട കൃഷിയുടെ വിളവെടുപ്പാണിപ്പോൾ നടക്കുന്നത്. സ്കൂള് ഉച്ചഭക്ഷണത്തിനാവശ്യമായ വിഷരഹിത പച്ചക്കറികള് ഉത്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്താടെ തുടങ്ങിയ കൃഷിയാണ് വന്വിജയമായി മാറിയത്. വള്ളിപ്പയറുകൾ, തടപ്പയര്, വെണ്ട, തക്കാളി, വെള്ളരി, ഇഞ്ചി, മഞ്ഞള്, തുവരപ്പയര്, നിത്യവഴുതന, വഴുതന, കാച്ചില്, ചെറുകിഴങ്ങ്, നനകിഴങ്ങ്, മരച്ചീനി, വിവിധയിനം വാഴ, കപ്പ, മത്തന്, കോവല്, മധുരക്കിഴങ്ങ് തുടങ്ങിയ 25 ഇനം പച്ചക്കറികളാണ് കുട്ടികള് കൃഷി ചെയ്ത് പരിപാലിക്കുന്നത്. ഉപയോഗശേഷമുള്ളവ സ്കൂളില്ത്തന്നെ വിപണി സജ്ജീകരിച്ച് കുട്ടികള് വില്പനയും നടത്തുന്നു. രാവിലെയും വൈകീട്ടും ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് കുട്ടികള് കൃഷിക്കുള്ള സമയം കണ്ടെത്തുന്നത്. 20 പേരടങ്ങുന്ന സംഘം ഇതിനായി രംഗത്തുണ്ട്. എല്ലുപാടി, ചാണകം, ചാരം, വേപ്പിന് പിണ്ണാക്ക്, മരോട്ടിപിണ്ണാക്ക്, പച്ചിലവളം, കോഴിവളം എന്നിവയാണ് പ്രധാനമായും ഉപയാഗിക്കുന്നത്.സീഡ് ടീച്ചർ കോ-ഓര്ഡിനേറ്റർ ഷിനു പി.തോമസിന്റെ പിന്തുണയും സ്കൂള് മാനേജ്മെന്റും പി.ടി.എയും കൃഷിവകുപ്പും നൽകുന്ന സഹകരണമാണ് 'കുട്ടിസംരംഭ'ത്തിന്റെ വിജയത്തിന് കാരണം.

November 09
12:53 2019

Write a Comment

Related News