SEED News

കടവൂർ ഗവ. എൽ.പി. സ്കൂളിലെ കൊത്സയ്ത്തുവം

പോത്താനിക്കാട്: കടവൂർ ഗവ. എൽ.പി. സ്കൂളിലെ കരനെൽകൃഷിയുടെ കൊത്സയ്ത്തുവം പൈങ്ങോട്ടൂർ കൃഷി ഓഫീസർ മീരാ മോഹൻ നിർവഹിച്ചു. തുടർച്ചയായ അഞ്ചാം വർഷമാണ്‌ സ്കൂളിൽ കരനെൽ കൃഷി ചെയ്യുന്നത്. വിത്ത് വിതയ്ക്കുന്നത് മുതൽ വിളവെടുപ്പിന്‍റെ ഘട്ടം വരെ സ്കൂളിലെ കുട്ടികൾ ഇതിൽ പങ്കാളികളായി.

‘മാതൃഭൂമി’ സീഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പഞ്ചായത്ത്‌ പ്രസിഡൻറ് ഡായി തോമസ്‌, പ്രധാനാധ്യാപിക കെ.കെ. സതി, കെ.എ. ബോബൻ, ജോളി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു

November 09
12:53 2019

Write a Comment

Related News