SEED News

തേനീച്ച പഠനവുമായി മാതൃഭൂമി സീഡ് ക്ലബ്

കായണ്ണബസാർ: തേനീച്ചകളെ കണ്ടും തൊട്ടും കായണ്ണ ജി.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പഠനക്ലാസ് നടത്തി. പ്രകൃതിയിൽ തേനീച്ചകളുടെ പങ്ക്, വിവിധയിനം തേനീച്ചകളെ വളർത്തുന്നവിധം, തേനിന്റെ ഔഷധമൂല്യം എന്നിവയെക്കുറിച്ച് മലബാർ തേനീച്ചവളർത്തുകേന്ദ്രം ഡയറക്ടർ എം. ഷാഹിദ് ക്ലാസെടുത്തു.തേനീച്ചകളുടെ പഠനവും തേനെടുക്കുന്ന വിധവുമെല്ലാം കുട്ടികൾക്ക് പുത്തനുണർവ് പകർന്നു. എ.എ. തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് ഇല്ല്യാങ്കോട്ട് അധ്യക്ഷനായി. സീഡ് കോ-ഓർഡിനേറ്റർ കെ.കെ. അബൂബക്കർ, പി. ശ്രീജേഷ്, യു. അഭിനന്ദ് കുമാർ, സി. ദേവരാജൻ, കെ.എം. നജീബ്, നൈനികാ സജി എന്നിവർ സംസാരിച്ചു.

November 10
12:53 2019

Write a Comment

Related News