SEED News

വാഴക്കൃഷി വിളവെടുത്തു

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്‌കൂളിലെ സീഡ് വിദ്യാർഥികൾ പച്ചക്കറി വിളവെടുപ്പ് നടത്തി. വാഴ, ചേന, ചേമ്പ് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. സ്വർണമുഖി, ഞാലി, മൈസൂർപ്പൂവൻ തുടങ്ങിയ വാഴകൾ നട്ടു. സ്‌കൂളിൽ മുന്നൂറോളം വാഴകളും കപ്പ, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറികളും ഔഷധങ്ങളും പൂച്ചെടികളും സംരക്ഷിച്ചുവരുന്നു.

സ്‌കൂൾ ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണത്തിനും കുട്ടികൾ കൃഷിചെയ്ത്‌ വിളയിച്ച പച്ചക്കറി ഉപയോഗിക്കുന്നു. പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ എം. മോഹനൻ, കെ.സി. നന്ദിനി, സീഡ് കോ-ഓർഡിനേറ്റർ കെ. അബു, സാലിതോമസ്, റജുല, സുജാത, ശാന്തകുമാരി, ദേവസേന തുടങ്ങിയവർ നേതൃത്വം നൽകി.

November 11
12:53 2019

Write a Comment

Related News