SEED News

കരുതാം ജീവശ്വാസത്തെ’ പദ്ധതിയുമായി മാതൃഭൂമി സീഡ് അംഗങ്ങൾ

കോടഞ്ചേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കരുതാം ജീവശ്വാസത്തെ’ എന്ന സന്ദേശവുമായി വായു മലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്ലാസ്റ്റിക് മാലിന്യം കത്തിക്കാതിരിക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, ശ്വാസകോശ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യങ്ങൾ.സൈക്കിൾറാലിയുമായി വിദ്യാർഥികൾ സ്കൂളിന് സമീപമുള്ള വീടുകൾ സന്ദർശിക്കുകയും ബോധവത്കരണ പ്രവർത്തനം നടത്തുകയും ചെയ്തു.വൈസ് പ്രിൻസിപ്പൽ കെ. ജസിത, സീഡംഗങ്ങളായ ജിന്റോ ജയിംസ്, എം.എസ്. ഐശ്വര്യ, ബെസ്റ്റിൻ ബെന്നി, സീഡ് കോ-ഓർഡിനേറ്റർ ഫാ. റെജി കോലാനിക്കൽ എന്നിവർ നേതൃത്വം നൽകി.

November 11
12:53 2019

Write a Comment

Related News