SEED News

ആരോഗ്യം ജീവനം’ പദ്ധതിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്

തൃക്കുറ്റിശ്ശേരി: ഔഷധസസ്യങ്ങളെക്കുറിച്ച് കുട്ടികളിലൂടെ പൊതുസമൂഹത്തിന് അറിവു പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്കൂളിൽ ‘ആരോഗ്യം ജീവനം’ പദ്ധതി ആരംഭിച്ചു. വിവിധ ഔഷധങ്ങളുടെ ചേരുവകൾ വിദ്യാലയത്തിലെത്തിച്ച് കുട്ടികളെ പരിചയപ്പെടുത്തിയശേഷം ഔഷധങ്ങൾ തയ്യാറാക്കി.മുറിവെണ്ണ, സിദ്ധ വാരാശിനീതൈലം, നീലിഭൃംഗാദി വെളിച്ചെണ്ണ എന്നിവ തയ്യാറാക്കുന്നതിൽ പരിശീലനംനൽകി. നാട്ടുവൈദ്യരായ കെ.പി. സത്യൻ ഗുരുക്കൾ, നിജിൻ രാജ് എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലക്ഷ്മി പാലിയോട്ടിൽ ഉദ്ഘാടനംചെയ്തു. കെ.കെ. സിജിത്ത് അധ്യക്ഷനായി. കെ.വി.സി. ഗോപി, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

November 11
12:53 2019

Write a Comment

Related News