SEED News

നാടൻ ഭക്ഷ്യമേളയുമായി കേരളപ്പിറവിയാഘോഷം

തിരുവല്ല: നാടൻ കറികളുടെ ഭക്ഷ്യമേളയൊരുക്കി കേരളപ്പിറവി ആഘോഷിച്ചു. ഇരവിപേരൂർ ഗവ. യു.പി.സ്കൂളിലാണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തയുള്ള കേരളപ്പിറവി ആഘോഷം നടത്തിയത്. വിവിധ തരം നാടൻ ഇലച്ചെടികളുടെ പ്രദർശനവും ഓമക്കാ ഉപയോഗിച്ചുള്ള വിവിധതരം ഭക്ഷ്യവിഭവങ്ങളും സംഘടിപ്പിച്ചു. ഓമക്കാ ഉപയോഗിച്ച് തോരൻ, മെഴുക്കുപുരട്ടി, അച്ചാർ, കട്‌ലെറ്റ്, എരിശ്ശേരി, ഓമക്കാ മിൽക്ക് ഷേക്ക്, ജ്യൂസ് തുടങ്ങിയവ ഉണ്ടാക്കി. വാർഡ് മെമ്പർ ഗീതാ അനിൽ കുമാർ മേള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് സത്യ കുമാരി അധ്യക്ഷത വഹിച്ചു. ഡോ. സിന്ധു സദാശിവൻ, നാടൻപാട്ട് കലാകാരൻ പ്രകാശ് വള്ളംകുളം, ജോളി മോൾ ജോർജ് എന്നിവർ പ്രസംഗിച്ചു.

November 11
12:53 2019

Write a Comment

Related News