SEED News

ജൈവ പച്ചക്കറികൃഷി തുടങ്ങി

കോടഞ്ചേരി: കണ്ണോത്ത് സെയ്‌ന്റ് ആന്റണീസ് ഹൈസ്കൂളിൽ കോടഞ്ചേരി കൃഷിഭവന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. തൈനടീൽ കോടഞ്ചേരി കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ് നിർവഹിച്ചു. പ്രധാനാധ്യാപിക മേഴ്സി ജോസഫ്, ഷനോജ് ആന്റണി, ജിയോ ജോർജ്, മാത്യു ജോസഫ്, റോസ കെ.ടി, അല്ലു മരിയ, അലീഷ, ജെറ്റിൻ, നിഹാൽ, സീഡ് കോ-ഓഡിനേറ്റർ അജേഷ് ജോസ് എന്നിവർ പങ്കെടുത്തു.

November 14
12:53 2019

Write a Comment

Related News