SEED News

സീഡ് അംഗങ്ങൾ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. ‘അറിയാം സർക്കാർ സേവനങ്ങൾ’ എന്ന സീഡ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. പോസ്റ്റ് ഓഫീസിന്റെ ചരിത്രവും പ്രവർത്തനരീതിയും സേവനങ്ങളും പോസ്റ്റ്മാസ്റ്റർ അനിൽകുമാർ വിശദീകരിച്ചു.

സ്റ്റാമ്പുകളെക്കുറിച്ചും പിൻകോഡുകളെക്കുറിച്ചുമുള്ള കുട്ടികളുടെ സംശയങ്ങൾക്ക് പോസ്റ്റൽ അസിസ്റ്റന്റ് ഷാജി മറുപടി നൽകി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. സീഡ് കോ-ഓർഡിനേറ്റർ ജയമോൾ നേതൃത്വം നൽകി.

November 14
12:53 2019

Write a Comment

Related News