SEED News

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരേ ശിശുദിനത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ

മാവൂർ: മാവൂർ സെയ്‌ന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ശിശുദിനത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. മാവൂർ ടൗണിൽ ചായത്തിൽ കൈപ്പത്തി മുക്കി ചുമരിൽ പതിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്. മാതൃഭൂമി സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.സമൂഹത്തിൽ കുട്ടികൾക്കെതിരേ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകൾക്കെതിരേ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമേന്തി റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ലില്ലി, സ്കൂൾ ലീഡർ ശ്രീലക്ഷ്മി എസ്. നായർ, സി. നൂർബിന, മാതൃഭൂമി സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എൻ.കെ. അലി അസ്കർ, മാവൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജയശ്രീ ദിവ്യപ്രകാശ്, സ്കൂളിലെ അധ്യാപകരായ വി. സബീഷ്, പി. ഹരികൃഷ്ണൻ, വി.പി. ഷിജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.

November 15
12:53 2019

Write a Comment

Related News